ലോകേഷ് കനകരാജ് ഉലകനായകൻ കമൽ ഹാസനെ നായകനാക്കിയൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘വിക്രം’ ത്തിൽ വില്ലനാകാൻ മലയാളത്തിന്റെ യുവ സൂപ്പർ താരം ഫഹദ് ഫാസിൽ എത്തുമെന്ന് റിപ്പോർട്ട് .വെള്ളിത്തിരയില്‍ മികച്ച കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് അഭിനയിപ്പിച്ച് ഫലിപ്പിക്കുന്ന മലയാളത്തിന്റെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. മലയാളത്തില്‍ മാത്രമല്ല ഇതിനോടകം ഫഹദ് തമിഴകത്തും ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞു. എന്നാല്‍ ഫഹദിനോട് അടുത്ത വൃത്തങ്ങള്‍ ഇതു നിഷേധിക്കാനോ ശരി വയ്ക്കാനോ തയ്യാറായിട്ടില്ല.
കൈതി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയനായ സംവിധായകന് ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ കമല്‍ഹാസനാണ് നായകനായി എത്തുന്നത്. ഈ ചിത്രത്തിലാണ് ഫഹദും കൈകോര്‍ക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ ശരി വെക്കുകയാണെങ്കില്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന സിനിമയായി ഈ ചിത്രം മാറുമെന്നതില്‍ സംശയമില്ല.
ചിത്രത്തില്‍ ഫഹദ് രാഷ്ട്രീയപ്രവര്‍ത്തകന്റെ ഗെറ്റപ്പിലാകും എത്തുക എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യങ്ങളില്‍ അണിയറപ്രവര്‍ത്തകരുടെ ഭാഗത്തു നിന്നൊരു സ്ഥിരീകരണം ലഭിച്ചിട്ടില്ല. ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത് ഉലകനായകന്റെ പിറന്നാള്‍ ദിനമായ നവംബര്‍ ഏഴിനായിരുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. കമല്‍ ഹാസന് നായകനാകുന്ന 232ാം ചിത്രമെന്ന പ്രത്യേകതയും ‘വിക്ര’ത്തിനുണ്ട്. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്ബനിയായ രാജ്കമല് ഫിലിംസാണ് വിക്രം നിര്‍മ്മിക്കുന്നത്. സിനിമ അടുത്ത വര്‍ഷത്തേക്ക് റിലീസ് ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന സൂചന. രജനികാന്തിനെ നായകനാക്കി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ലോകേഷ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.