
ബുദ്ധിമാനായ മാധവൻ എന്ന ബാലൻ്റെ, ധീരമായ പോരാട്ടത്തിൻ്റെ കഥ പറയുന്ന മാഡി എന്ന മാധവൻ എന്ന ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ റിലീസായി. ആൻമെ ക്രീയേഷൻസിനു വേണ്ടി അനിൽകുമാർ തിരക്കഥ എഴുതി നിർമ്മിക്കുന്ന ഈ ചിത്രം പ്രദീപ് ദീപു സംവിധാനം ചെയ്യുന്നു.ഫിലിമായൻ ഇന്ത്യ ആണ് ഈ ചിത്രത്തിൻ്റെ വിതരണം നിർവ്വഹിക്കുന്നത്.
പ്രഭു, മാസ്റ്റർ അഞ്ജയ്, റിച്ച പാലോട് എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, തലൈവാസൽ വിജയ്, സുൽഫി സെയ്ത്, നിഴലുകൾ രവി, ഷവർ അലി, റിയാസ് ഖാൻ ,വയ്യാ പുരി, കഞ്ചാ കറുപ്പ് ,മുത്തുകലൈ, അദിത് അരുൺ, ഭാനുപ്രകാശ്, നേഹഖാൻ തുടങ്ങിയ പ്രമുഖ താരങ്ങളും വേഷമിടുന്നു.
മാധവൻ ദരിദ്രകുടുംബത്തിലെ കുട്ടിയാണ്. പക്ഷേ, ബുദ്ധിയിലും, ധൈര്യത്തിലും, പ്രവർത്തനങ്ങളിലും ആരെയും കടത്തിവെട്ടും. ചെറുപ്പത്തിലെ പിതാവിനെ നഷ്ടമായ മാധവന് അമ്മയായിരുന്നു തുണ. അതു കൊണ്ട് തന്നെ ദൈവമായിരുന്നു അവന് അമ്മ. സയൻസിൽ മിടുക്കനായ മാധവൻ, ചില കണ്ടുപിടുത്തങ്ങൾ നടത്തുന്നു.അതുമായി അവൻ ഒരു സയൻസ് മൽസരത്തിൽ പങ്കെടുത്തു. അവിടെ വെച്ച് ഇന്ത്യൻ വംശജനായ പ്രശസ്ത അമേരിക്കൻ ശാസ്ത്രജ്ഞൻ ഡോ. ആൽബെർട്ടിനെ പരിചയപ്പെടുന്നു. ആൽബെർട്ട് മാധവൻ്റെ കഴിവുകൾ മനസ്സിലാക്കുന്നു .ഇതിനിടയിൽ ആൽബെർട്ടിനെ ആരോ തട്ടിക്കൊണ്ടു പോകുന്നു.ആൽബെർട്ടിനെ കണ്ടെത്താൽ മാധവൻ ചില ബുദ്ധിപരമായ നീക്കങ്ങൾ നടത്തുന്നു.പിന്നെ,മാധവൻ്റെ സംഭവബഹുലമായ ജീവിത കഥ ആരംഭിക്കുകയായി…

വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന ഈ ചിത്രം, കുട്ടികൾക്കും, മാതാപിതാക്കൾക്കും നല്ലൊരു സന്ദേശവും നൽകുന്നുണ്ടെന്ന് സംവിധായകൻ പ്രതീഷ് ദീപു പറയുന്നു.മലയാളം കൂടാതെ, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും നിർമ്മിക്കുന്ന ഈ ചിത്രം ഫിലിമായൻ ഇന്ത്യ ഉടൻ റിലീസ് ചെയ്യും.
ആൻമെ ക്രീയേഷൻസിനുവേണ്ടി അനിൽകുമാർ തിരക്കഥ എഴുതി നിർമ്മിക്കുന്ന മാഡി എന്ന മാധവൻ എന്ന ചിത്രം പ്രദീപ് ദീപു സംവിധാനം ചെയ്യുന്നു.ഛായാഗ്രഹണം – അജയൻ വിൻസൻ്റ്, ആ കാശ് വിൻസൻ്റ്, സംഭാഷണം – വി .പ്രഭാകർ, ഗാനരചന -എൻ.എ.മുത്തുകുമാർ, കുട്ടി രേവതി, സംഗീതം – ഔസേപ്പച്ചൻ, ഹേഷാം, ആലാപനം – മനോ, ഹരിഹരൻ, ചിത്ര, ചിന്മയി, സന്നിധാനൻ, രക്താഷ്, എ സിറ്റിംഗ് -വി.ടി.വിജയൻ, ഗണേഷ് ബാബു എസ്.ആർ, കല -തോട്ട ധരണി,കോറിയോഗ്രാഫി – പ്രസന്ന, റിച്ചാർഡ് ബർട്ടൻ, മേക്കപ്പ് – ദയാൽ, കോസ്റ്റ്യൂം – പ്രദീപ്, ആക്ഷൻ – അൻബു അരി വ്, പ്രൊജക്റ്റ് ഡിസൈൻ – സജിത്കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -കൃഷ്ണമൂർത്തി, കീയേറ്റീവ് സപ്പോർട്ട് – മഞ്ജു അനിൽ ,സ്റ്റിൽ – ശ്രീജിത്ത് ,ഡിസൈൻ -കോളിൻസ്, വിതരണം – ഫിലിമായൻ ഇന്ത്യ,പി.ആർ.ഒ- അയ്മനം സാജൻ.

പ്രഭു, മാസ്റ്റർ അഞ്ജയ്, റിച്ച പാലോട് ,തലൈവാസൽ വിജയ്, സുൽഫി സെയ്ത്, നിഴലുകൾ രവി, ഷവർ അലി, റിയാസ് ഖാൻ, വയ്യാ പുരി, കഞ്ചാ കറുപ്പ് ,മുത്തുകലൈ, അദിത് അരുൺ, ഭാനുപ്രകാശ്, നേഹഖാൻ എന്നിവർ അഭിനയിക്കുന്നു .
പി.ആർ.ഒ- അയ്മനം സാജൻ