
ഒടിടി പ്ലാറ്റ്‌ഫോമുകൾ ലോകമെമ്പാടും സ്വീകരിക്കപ്പെടുന്ന ഈ കാലത്ത്, മലയാളി പ്രേക്ഷകരെ മാത്രം ലക്ഷ്യം വെച്ച് ആദ്യമായി ഒരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം, “മെയിൻസ്ട്രീം ടിവി” എന്ന ഒടിടിയിലൂടെ പ്രേക്ഷകർക്ക് മലയാള ഭാഷയിലുള്ള സിനിമകൾ, പാട്ടുകൾ, ഹ്രസ്വചിത്രങ്ങൾ, അനിമേഷൻ ചിത്രങ്ങൾ, വെബ് സീരീസുകൾ, അഭിമുഖങ്ങൾ, ഹാസ്യ പരിപാടികൾ തുടങ്ങിയവയെല്ലാം ലഭ്യമാണ്. കേവലം 99 രൂപക്ക് ഒരു വർഷക്കാലയളവിലെ സബ്സ്ക്രിപ്ഷൻ ഓഫർ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. 700 -ഓളം പഴയതും പുതിയതുമായ മലയാള സിനിമകളും മൂവായിരത്തോളം ഹ്രസ്വ ചിത്രങ്ങളും അടങ്ങിയ മലയാളത്തിൻ്റെ വലിയ ശേഖരമാണ് ഈ ആപ്പിൽ കാണാൻ സാധിക്കുക.

ഒടിടിയുടെ വിനോദ സാദ്ധ്യതകൾ പ്രാദേശിക പ്രേക്ഷകർക്കായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ആശയമാണ് വർഷങ്ങളായി ദേശീയ മാധ്യമ രംഗത്ത് പ്രവർത്തന പരിചയമുള്ള ശിവ എസ് എന്ന ബാംഗ്ലൂർ മലയാളിയും, സ്റ്റാർ സ്പോർട്സ് മലയാളത്തിൻ്റെ മുൻ ഹെഡായിരുന്ന ജോയിസ് ജോസ്, ത്രാഷ് മെറ്റൽ സംഗീതജ്ഞനുമായ ജയകൃഷ്ണൻ എന്നിവർ മെയിൻസ്ട്രീം ടിവി എന്ന പ്ലാറ്റ്‌ഫോമിലൂടെ യാഥാർഥ്യമാക്കുന്നത്. വേൾഡ് വൈയിഡ് സ്ട്രീമിങ്ങിനൊപ്പം മികച്ച സാങ്കേതികവിദ്യയും കൂടി ചേർന്നതിനാൽ മെയിൻസ്ട്രീം ടിവി എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ 100% മറ്റ് തകരാറുകൾ ഇല്ലാതെതന്നെ പ്രേക്ഷകർക്ക് ആസ്വദിക്കാമെന്ന് കമ്പനി അധികൃതർ അവകാശപ്പെടുന്നു. മെയിൻസ്ട്രീം ടിവി ആപ്പ് വഴി മുഖ്യധാര അവഗണിക്കുന്ന, കലാമൂല്യമുള്ള, വൈവിധ്യത്തെ അന്വേഷിക്കുന്ന കലാസൃഷ്ടികൾ പരമാവധി കാണികളിലേക്ക് എത്തിക്കുക, മലയാളത്തിൽ അത്തരം പുതുമകൾ ഇഷ്ടപെടുന്നവർക്കും അത്തരം ക്രിയാത്മകമായ സൃഷ്ടികൾ നിർമിക്കുന്നവർക്കും കൂടുതൽ അവസരം ഒരുക്കികൊടുക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഇതുകൂടാതെ മറ്റു ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്നും വ്യത്യസ്തമായി, സിനിമകൾ മൊബൈൽ ഫോൺ, ലാപ്ടോപ്പ്, സ്മാർട്ട് ടിവി തുടങ്ങി ഉപകരണങ്ങളിലും, ആൻഡ്രോയിഡ്, ഐ.ഒ.എസ്, ക്രോംകാസ്റ്റ് തുടങ്ങി എല്ലാവിധ പ്ലാറ്റ്ഫോമിലും മെയിൻസ്ട്രീം ടിവി ആപ്പ് ലഭ്യമാണ്.
വാർത്ത പ്രചരണം: പി.ശിവപ്രസാദ്
https://play.google.com/store/apps/details?id=com.mainstreamtv.video