
കൊച്ചി കിഴക്കമ്പലത്തെ പാറാട്ട് വീട്ടിൽ പി.ആർ ശ്രീജേഷിന് ഇന്ന് അവിസ്മരണീയ ദിനമായിരുന്നു. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ശ്രീജേഷിന്റെ വീട്ടിൽ എത്തി അഭിനന്ദനങ്ങൾ അറിയിച്ചു. മമ്മുക്കയോടൊപ്പം നിർമ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷ, ജോർജ് തുടങ്ങിയവരും വീട്ടിൽ എത്തിയിരുന്നു. മമ്മുക്ക ബൊക്കെ കൊടുക്കുമ്പോൾ ശ്രീജേഷ് പറഞ്ഞത്, “ഒളിമ്പിക്കിന് മെഡൽ വാങ്ങിച്ചപ്പോൾ ഇത്രയും കൈ വിറച്ചിട്ടില്ല എന്ന്”. തുടർന്ന് കുടുംബാംഗങ്ങളോടൊപ്പം അല്പസമയം ചിലവഴിച്ചതിന് ശേഷം അദ്ദേഹവും കൂട്ടരും ഇറങ്ങി.
