
സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മലയാളികളുടെ അഭിമാനമായ നടന്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. സിനിമ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

ഈ മാസം ആറിനാണ് മമ്മൂട്ടി സിനിമയില്‍ അമ്ബത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. മമ്മൂട്ടി ആദ്യം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ റിലീസ് ചെയ്യപ്പെട്ടത് 1971 ഓഗസ്റ്റ് ആറിനാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരും സിനിമാ പ്രവര്‍ത്തകരുമാണ് പ്രിയതാരത്തിന് ആശംസകള്‍ നേര്‍ന്നത്. എന്നാല്‍ ഒരു സാധാരണ ദിവസം പോലെയായിരുന്നു ഇതും കടന്നുപോയത്.ഓരോരുത്തരില്‍ നിന്നുമുള്ള ഈ സ്‍നേഹം എന്നെ കീഴടക്കിയിരിക്കുന്നു.
എന്‍റെ സഹപ്രവര്‍ത്തകരും എല്ലായിടത്തുനിന്നുമുള്ള ആരാധകരും. നിങ്ങള്‍ ഓരോരുത്തരോടും നന്ദി. വിശേഷപ്പെട്ട അവസരത്തില്‍ തനിക്ക് ആശംസകള്‍ നേര്‍ന്നവരോട് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം സിനിമയില്‍ അരനൂറ്റാണ്ട് പിന്നിടുമ്ബോളും നിരവധി ചിത്രങ്ങളുടെ ചര്‍ച്ചകളിലും ആലോചനകളിലുമാണ് താരം. ബിഗ് ബി’ക്കു ശേഷം അമല്‍ നീരദിനൊപ്പം ഒന്നിക്കുന്ന ‘ഭീഷ്‍മ പര്‍വ്വം’, നവാഗതയായ റതീന ഷര്‍ഷാദ് ഒരുക്കുന്ന ‘പുഴു’ എന്നിവയാണ് അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുള്ള പ്രോജക്റ്റുകള്‍….
