മഞ്ജു വാര്യർ, സണ്ണി വെയിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുർമുഖം.ഏകദേശം 25 വർഷത്തോളം നീളുന്ന സിനിമാ കരിയറിൽ മഞ്ജു ആദ്യമായി അഭിനയിക്കുന്ന ഹൊറർ ചിത്രം എന്ന പ്രത്യേകതക കൂടി കൂടി ‘ചതുർമുഖ’ത്തിനുണ്ട്.ജിസ് ടോംസ് മൂവീസിന്റെയും മഞ്ജു വാരിയർ പ്രൊഡക്ഷന്റെയും ബാനറിൽ പുറത്തിറങ്ങുന്ന മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും, സലില്‍ വിയും ചേർന്നാണ്.
ഏകദേശം അഞ്ചര കോടിയോളം മുതൽമുടക്കിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് മഞ്ജുവാര്യരുടെ ആക്ഷൻ സീക്വൻസുകൾ ആണ്.വിഷ്വൽ ഗ്രാഫിക്സിനു പ്രാധാന്യം നൽകിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.മഞ്ജു വാര്യരെയും, സണ്ണിവെയ്നെയും കൂടാത അലൻസിയർ, നിരഞ്ജന അനൂപ്, കലാഭവൻ പ്രജോദ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി എന്നിങ്ങനെ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം രൂപീകരിച്ചിരിക്കുന്നത്. തെന്നിന്ത്യൻ സിനിമകളിലെ സജീവസാന്നിധ്യമായ അഭിനന്ദൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മഞ്ജുവാര്യർ ആദ്യമായി റോപ്പ് സ്റ്റണ്ട് സീനുകളൊക്കെ ചതുർമുഖത്തിന് വേണ്ടി ചെയ്തിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായ ചിത്രം ഉടൻ തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.