പട്ടാഭിരാമന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് “മരട് 357”. മരട് ഫ്ലാറ്റില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട 357 കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.ചിത്രം ഫെബ്രുവരി 19ന് പ്രദര്‍ശനത്തിന് എത്തും.
അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനൂപ് മേനോന്‍, ധര്‍മജന്‍, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ് എന്നിവരാണ് നായികമാര്‍.
സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, ജയകൃഷ്ണന്‍, ബഷീര്‍, പടന്നയില്‍, മുഹമ്മദ് ഫൈസല്‍, കൃഷ്ണ, മനുരാജ്, അനില്‍ പ്രഭാകര്‍, വിഷ്ണു, കലാഭവന്‍ ഫനീഫ്, ശരണ്‍, പോള്‍ താടിക്കാരന്‍, അഞ്ചലി, സരയൂ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ചിത്രത്തിന്‍റെ കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് ദിനേശ് പള്ളത്താണ്. ഗാനരചന കൈതപ്രം ദാമോദരന്‍ നമ്ബൂതിരിയും ,സംഗീതം 4 മ്യൂസിക്സും , പശ്ചാത്തല സംഗീതം സാനന്ദ് ജോര്‍ജ്ജും ,കലാസംവിധാനം സഹസ് ബാലയും നിര്‍വ്വഹിക്കുന്നു.