മാസ്കില്ലാതെ തെലങ്കാന മുഖ്യമന്ത്രിയെ കണ്ടു: നടന്‍ ചിരഞ്ജീവിക്ക് കോവിഡ് പോസിറ്റീവ്.

നടന്‍ ചിരഞ്ജീവിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.ആചാര്യ എന്ന ചിത്രത്തിന്‌റെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി കോവിഡ് ടെസ്റ്റ് നടത്തിയെന്നും നിര്‍ഭാഗ്യവശാല്‍ പോസിറ്റീവ് ആണെന്നും ചിരഞ്ജീവി ട്വിറ്ററിൽ അറിയിച്ചു. തനിക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും താനുമായി കഴിഞ്ഞ 5 ദിവസത്തിനുള്ളില്‍ സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും ചിരഞ്ജീവി പറഞ്ഞു. നിലവിൽ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണിദ്ദേഹം .

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ ചിരഞ്ജീവി കഴിഞ്ഞ ദിവസം കണ്ടിരുന്നു.ഇരുവരും മാസ്‌കില്ലാതെ നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍മീഡിയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram