മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ കവിതാസമാഹാരം ഫെബ്രുവരി 14ന് പ്രണയദിനത്തില്‍ പ്രകാശനം ചെയ്യാന്‍ ഒരുങ്ങുകയാണ്. ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന കവിതാസമാഹാരം പെന്‍ഗ്വിന്‍ ബുക്‌സാണ് പുറത്തിറക്കുന്നത്.
അച്ഛനും സഹോദരനും പിന്നാലെ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലും പൊതുരംഗത്തേക്ക് വരികയാണ്. മോഹന്‍ലാലും പ്രണവും അഭിനയരംഗത്ത് ആണ് നിലയുറപ്പിച്ചത്. പക്ഷെ വിസ്മയ മോഹന്‍ലാല്‍ ചിത്രരചനയുടെയും എഴുത്തിന്റെയും വഴിയിലാണ്. തായ് ആയോധന കലയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. തായ് ആയോധന കല അഭ്യസിക്കുന്നതിന്റെ വീഡിയോകള്‍ വിസ്മയ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. അതു വലിയൊരു ചര്‍ച്ചക്ക് തന്നെ കാരണമായി. സിനിമകളില്‍ സജീവമല്ലെങ്കില്‍ കൂടി ഏറെ ആരാധകരുള്ള താരപുത്രിയാണ് വിസ്മയ.
ഒരു അച്ഛൻ എന്ന നിലയിൽ അഭിമാനത്തോടെയാണ് ഫെബ്രുവരി 14ന് മകൾ എഴുതിയ പുസ്തകം പുറത്തിറങ്ങുന്ന കാര്യം പ്രഖ്യാപിക്കുന്നതെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. വിസ്മയയുടെ കവിതകളും ചിത്രങ്ങളും ഉൾപ്പെടുന്ന പുസ്തകത്തിന് ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. പെന്‍ഗ്വിന്‍ ബുക്‌സാണ് പുസ്തകം പുറത്തിറക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ വിസ്മയയും ഇക്കാര്യം പുറത്തുവിട്ടു. ഇന്ത്യയിൽ എവിടെയും പുസ്തകം ലഭിക്കുമെന്നും ഓണ്‍ലൈനായി ബുക്ക് ചെയ്യാമെന്നും അനിയത്തിക്ക് ആശംസ അറിയിച്ച് പ്രണവ് മോഹന്‍ലാലും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്.