എം. എസ്‌. സുനിൽകുമാറിന്റെ ചിത്രം ‘മിത്ത് ‘ഏപ്രിൽ 23 ന് ഒ ടി ടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യും

മുദ്ര യോജന പദ്ധതി പ്രയോജനപ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച ആദ്യ മലയാള ചിത്രമായ ‘മിത്ത്’ ഏപ്രില്‍ 23 ന് വൈകിട്ട് 6 മണിക്ക് ഹൈ ഹോപ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ലൈം ലൈറ്റ് എന്നീ ഒ ടി ടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലെത്തുന്നു.എം. എസ്. സു നിൽകുമാർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. വൈറ്റ് മൂൺ മൂവിസിന്റെ ബാനറിൽ ഷീജ വിപിൻ , ബൈജു പെരുങ്കടവിള എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

കേരളത്തിലെ ക്ഷേത്ര കലയായ ചാക്യാര്‍കൂത്തിലൂടെയാണ് ചിത്രത്തിന്റെ അവതരണം.
നാനി എന്ന പത്തു വയസുകാരിയിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ബാല്യങ്ങളെയും പ്രകൃതിയെയും തിരിച്ചറിയണമെന്ന് ചിത്രം ചൂണ്ടിക്കാട്ടുന്നു. എളവൂർ അനിൽ , ബേബി ദേവി ശങ്കരി, ബാലകൃഷ്ണ വർമ്മ, പ്രദീപ് എസ് എൻ, ദിലീപ് പള്ളം , പീറ്റർ, അശോകൻ എ. എസ്‌, സംഗീത, മായാ സുരേഷ് സുബലക്ഷ്മി, മാസ്റ്റർ കൈലാസ് നായർ എം. എസ്‌, മോഹനൻ വൈശാലി, ശ്രീജിത്ത് പെരുങ്കടവിള, ദിവ്യ, സാന്ദ്ര പി. സുനിൽ, മാസ്റ്റർ അനന്തപത്മനാഭൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

ഛായാഗ്രഹണം: ജഗദീഷ് വി. വിശ്വം ഗാനരചന :ചുനക്കര രാമൻകുട്ടി, എളവൂർ അനിൽ. സംഗീതം: ജി. കെ. ഹരീഷ്മണി, അരുൺരാജ്. എഡിറ്റിംഗ് : അഭിലാഷ് ബാലചന്ദ്രൻ. കലാസംവിധാനം :ബൈജു വിതുര.. മേക്കപ്പ് : ലാൽ കരമന,. കോസ്റ്റ്യൂം: ശ്രീജിത്ത് കുമാരപുരം. കോറിയോഗ്രാഫി :ഡോ: ഗായത്രി സുബ്രഹ്മണ്യൻ. അസോസിയേറ്റ് ഡയറക്ടർ : സുഭാഷ് പുളിമൂട്ടിൽ. പ്രൊഡക്ഷൻ കൺട്രോളർ :ഹരി വെഞ്ഞാറമൂട് . പി ആർ ഒ : റഹിം പനവൂർ . സ്റ്റിൽസ് : ഷാനി തൊടുപുഴ,. ഫിനാൻസ് കൺട്രോളർ പി. പി. സുബ്രഹ്മണ്യൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : അരുൺ. ഡിസൈൻസ് :രമേഷ് എം.

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram