ഏഴാം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ ‘വേളാങ്കണ്ണി മാതാവ്’ എന്ന സീരിയലില്‍ മാതാവിന്റെ വേഷം ചെയ്ത് കൊണ്ട് അഭിനയ രംഗത്തേയ്ക്ക് കടന്നുവന്ന നമിത പ്രമോദ് ഇന്ന് മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായി മാറുകയായിരുന്നു.
ലോക്ക്ഡൗണ്‍ കാലത്തായിരുന്നു പുതിയ അപ്പാര്‍ട്ട്മെന്റിലേക്ക് നമിതയും കുടുംബവും താമസം മാറിയത്. അതിന്റെ സന്തോഷവും നമിത ആരാധകരുമായി പങ്കുവച്ചിരുന്നു.ഇപ്പോഴിതാ, നമിതയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്.ഈ ചിത്രങ്ങള്‍ക്ക് പിറകില്‍ മറ്റൊരു കൗതുകം കൂടിയുണ്ട്. സംവിധായകനും നടനുമായി നാദിര്‍ഷയുടെ മകള്‍ ആയിഷ നാദിര്‍ഷയാണ് ഈ ചിത്രങ്ങള്‍ക്കായി നമിതയുടെ സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.ദിലീപിന്റെയും മഞ്ജു വാര്യരുടേയും മകള്‍ മീനാക്ഷിയും നാദിര്‍ഷയുടെ മകള്‍ ആയിഷയും നമിതയുടെ അടുത്ത കൂട്ടുകാരികള്‍ ആണ്.