പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം മൊട്ടയടിച്ച ഗെറ്റപ്പില്‍ വീണ്ടും ജയറാം എത്തുന്നു. പൂര്‍ണ്ണമായും സംസ്കൃതത്തില്‍ ഒരുക്കുന്ന നമോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് പുതിയ വേഷപ്പകര്‍ച്ചയുമായി ജയറാം എത്തുന്നത്.ചിത്രത്തില്‍ കുചേലന്റെ വേഷത്തിലാണ് ജയറാം പ്രത്യക്ഷപ്പെടുന്നത്.
കഥാപാത്രത്തിനായി ജയറാം 20 കിലയോളം കുറച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുവായൂര്‍ സ്വദേശിയായ വീജീഷ് മണിയാണ് നമോയുടെ സംവിധായകന്. കൃഷണന്റെയും കുചേലന്റെയും കഥയാണ് ചിത്രത്തിലെ ഇതിവൃത്തം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
110 മിനിറ്റ് ദൈര്ഘ്യമള്ള ചിത്രം മുഴുനീള സംസ്കൃത ഭാഷയിലാണ് അണിയിച്ചൊരുക്കുന്നത്. ചിത്രത്തില്‍ ഇന്ത്യയിലെ പ്രഗത്ഭരായ താരങ്ങള്‍ അണി നിരക്കുന്നുണ്ടെന്നാണ് സൂചന. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അനൂപ് ജെലോട്ടയാണ്. ക്യാമറ തമിഴ്നാട് സ്വദേശി എസ് ലോകനാഥാണ്.