ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെയാണ് അന്ന രേഷ്മ രാജന് മലയാള സിനിമയിലേക്ക് എത്തിയത്. പ്രേക്ഷകര്‍ക്ക് അന്ന പ്രിയപ്പെട്ട ലിച്ചിയാണ്. പിന്നിടും നിരവധി ചിത്രങ്ങള്‍ ചെയ്തുവെങ്കിലും താരത്തെ അറിയപ്പെടുന്നത് ഇപ്പോഴും അങ്കമാലി ഡയറീസിലെ ലിച്ചിയായിട്ടാണ്. നാടന്‍ ലുക്കില്‍ മാത്രമാണ് ലിച്ചിയെ പൊതുവെ കാണാറുള്ളത്.
ഇപ്പോള്‍ ഇതാ മോഡേണ്‍ ലുക്കില്‍ കടലോരത്തിന്റെ പശ്ചാത്തലത്തില്‍ താരം നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് തരംഗം സൃഷ്ടിക്കുന്നത്. മോഡേണ്‍ ലുക്കും ഇണങ്ങുമെന്ന് താരം ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ്.
ബീച്ച് തീമില്‍ ഒരുക്കിയ ഫോട്ടോഷൂട്ടില്‍ ഡാര്‍ക്ക് ബ്ലൂ ഫ്രോക്കിലാണ് അന്ന. പുതുച്ചേരി ബീച്ചിലാണ് ഈ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് അരങ്ങേറിയത്. അയ്യപ്പനും കോശിയുമാണ് അന്നയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജിന്റെ ഭാര്യയുടെ വേഷമായിരുന്നു അതില്‍. ഇടുക്കി ബ്ലാസ്റ്റേഴ്സ്, തലനാരിഴ, രണ്ട് എന്നിവയാണ് അന്നയുടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.