തമിഴ് നടന് വിജയ്യുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്ന തീരുമാനത്തില്‍ നിന്ന് വിജയുടെ അച്ഛന് ചന്ദ്രശേഖര്‍ പിന്മാറി. പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ നല്കിയ അപേക്ഷ പിന്‍വലിക്കുന്നതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. നടന് വിജയ് തന്നെ ഈ നീക്കത്തില്‍ എതിര്‍പ്പുന്നയിച്ചതോടെയാണ് പിന്മാറ്റം.
വിജയ്യുടെ ആരാധക സംഘമായ ‘വിജയ് മക്കള്‍ ഇയക്ക’ത്തിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള വിജയ്യുടെ അച്ഛന് എസ് എ ചന്ദ്രശേഖറിന്റെ നീക്കം വലിയ തോതിലുള്ള വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എന്നാല്‍ ഈ നീക്കവുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നും പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കരുതെന്ന് ആരാധകരോട് വിജയ് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. സന്നദ്ധസഹായവുമായി മാത്രം മുന്നോട്ട് പോയാല്‍ മതിയെന്നുമാണ് വിജയ് പുതിയ ഭാരവാഹികള്‍ക്ക് നല്കിയ നിര്‍ദേശം.