സൂര്യയും, അപര്‍ണ ബാലമുരളിയും അഭിനയിച്ച സുധ കൊങ്കര പ്രസാദിന്റെ സൂരറൈ പൊട്രു ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ പ്രദര്‍ശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. അവാര്‍ഡ് ദാന ചടങ്ങ് 2021 ജനുവരിയില്‍ ലോസ് ഏഞ്ചല്‍സില്‍ നടക്കും. 2 ഡി എന്റര്‍ടൈന്‍മെന്റിന്റെ നിര്‍മ്മാതാവ് രാജശേഖര്‍ പാണ്ഡ്യന് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നവംബര്‍ 12 ന് ആമസോണ്‍ പ്രൈം വീഡിയോകളില്‍ പുറത്തിറങ്ങിയ ചിത്രം , എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര് ഗോപിനാഥിന്റെ ജീവിതത്തെക്കുറിച്ച് എഴുതിയ ‘’സിംപ്ലി ഫ്ലൈ’ ’ എന്ന പുസ്തകത്തിന്റെ സാങ്കല്‍പ്പിക പതിപ്പായിരുന്നു.ചിത്രത്തില്‍ സൂര്യ, അപര്‍ണ ബാലമുരളി, പരേഷ് റാവല്‍, മോഹന്‍ ബാബു, ഉർവശി എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു.