സുരേഷ് ഗോപി നായകനായി ടോമിച്ചന് മുളകുപാടത്തിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ‘ഒറ്റക്കൊമ്പൻ’സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു.സുരേഷ് ഗോപിയും ടോമിച്ചന് മുളകുപാടവുമാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.നവാഗതനായ മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
‘ഇന്നലെ മകരദീപം തെളിഞ്ഞു. എല്ലാവരുടെയും അനുഗ്രഹാശംസകളോടെ ഒറ്റക്കൊമ്ബന്റെ തേരോട്ടം തുടങ്ങുന്നു’ എന്നാണ് ചിത്രത്തോടൊപ്പം സുരേഷ് ഗോപി കുറിച്ചത്. ‘തിയ്യേറ്ററുകള്‍ വീണ്ടും തുറന്നു, ഇന്‍ഡസ്ട്രിക്ക് അതിന്റെ ജീവശ്വാസം തിരികെ ലഭിച്ച ഈ സന്ദര്‍ഭത്തില്‍ സുരേഷ് ഗോപി നായകനാവുന്ന എന്റെ സ്വപ്ന പദ്ധതി ആരംഭിക്കാനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അറിയിക്കുന്നു ദൈവാനുഗ്രഹത്താല്‍ സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് ‘ ടോമിച്ചന് മുളകുപാടം കുറിച്ച്.
ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം ശ്രദ്ധേയമായ തിരിച്ചു വരവാണ് താരം നടത്തിയത്.അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു സുരേഷ് ഗോപി വീണ്ടും സജീവമായത്. ഫീല്‍ഗുഡ് എന്റര്‍ടെയ്നറായ സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. വരനെ ആവശ്യമുണ്ട് റിലീസിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ മാസ് ചിത്രങ്ങളെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വന്നത്.
സുരേഷ് ഗോപിക്കൊപ്പം മുകേഷ്, വിജയരാഘവന്, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, സുധി കോപ്പ, കെപിഎസി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സുരേഷ് ഗോപിയുടെ 250ാം ചിത്രമായി എത്തുന്ന ‘ഒറ്റക്കൊമ്പൻ’ ഹര്ഷവര്ധന് പരമേശ്വരന് സംഗീതവും അനില്‍ ലാല്‍ ഗാനരചനയും നിര്‍വ്വഹിക്കുന്നു.