സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത്പാര്വതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വര്ത്തമാനത്തിന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിസീവിംഗ് കമ്മിറ്റിയുടെ പ്രദര്‍ശനാനുമതി. നേരത്തെ ദേശവിരുദ്ധവും മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു.
സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് ആര്യാടന്‍ ഷൗക്കത്താണ്. .സ്വാതന്ത്ര സമരസേനാനി മുഹമ്മദ് അബ്ദുല്‍ റഹ്മാന് സാഹിബിനെ കുറിച്ചുള്ള ഗവേഷണം നടത്താനായി ഡല്‍ഹിയിലേക്ക് പോയ മലബാറില്‍ നിന്നുള്ള ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിനി ആയാണ് പാര്‍വതി വര്‍ത്തമാനത്തില്‍ എത്തുന്നത് .
ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാക്കള്‍ ഒന്നിക്കുന്ന ചിത്രം സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. ഡല്‍ഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളുകളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ബെന്‍സി പ്രൊഡക്ഷസിന്റെ ബാനറില്‍ ബെന്‍സി നാസറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.