കെജിഎഫ് ചാപ്റ്റര്‍ 2നു ശേഷം പ്രശാന്ത് സംവിധാനം ചെയ്യുന്ന ചിത്രമായ ‘സലാര്‍’ ചിത്രത്തില്‍ പ്രഭാസ് ആണ് നായകനായെത്തുന്നത്. ഈ പാന്‍-ഇന്ത്യന്‍ ആക്ഷന്‍ ചിത്രത്തില്‍ പ്രഭാസ് ഒഴികെയുള്ള അഭിനേതാക്കളുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി പുറത്തെത്തിയിട്ടില്ല.എന്നാൽ മലയാളി പ്രേക്ഷകരില്‍ വലിയ കൗതുകം സൃഷ്ടിക്കുന്ന ഒരു വാര്‍ത്തയാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.പ്രഭാസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ഗോഡ്ഫാദര് റോളിലേക്കാണ് മോഹന്‍ലാലിനെ പരിഗണിക്കുന്നതെന്നാണ് സൂചിപ്പിക്കുന്നത്.ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാവുമെന്നും 20 കോടിയാണ് മോഹന്‍ലാലിന് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രതിഫലമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2016ല്‍ പുറത്തിറങ്ങിയ മനമന്ത, ജനത ഗാരേജ് എന്നീ ചിത്രങ്ങള്‍ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ മോഹന്‍ലാലിന് വലിയ ഫാന്‍ബേസ് നേടിക്കൊടുത്തിരുന്നു.എന്‍ടിആറിനൊപ്പം മോഹന്‍ലാല്‍ എത്തിയ ജനത ഗാരേജ് ആ വര്‍ഷത്തെ ഏറ്റവും വലിയ തെലുങ്ക് വിജയങ്ങളില്‍ ഒന്നുമായിരുന്നു.പ്രഭാസിനെപ്പോലെ പാന്‍ ഇന്ത്യന്‍ അപ്പീലുള്ള മുന്‍നിര നായകനൊപ്പം പ്രധാന വേഷത്തില്‍ മോഹന്‍ലാല്‍ കൂടി എത്തുമ്പോള്‍ ലഭിക്കുന്ന പ്രേക്ഷകസ്വീകാര്യത വളരെ വലുതായിരിക്കും.