ബോളിവുഡില്‍ മുന്‍നിര സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച രവി.കെ.ചന്ദ്രന് മലയാള ചിത്രമൊരുക്കുന്നു. ‘ഭ്രമം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്, മംമ്ത മോഹന്‍ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
എ പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റു താരങ്ങൾ. ബാദുഷ എന്‍ എം ആണ് ലെെന്‍ പ്രൊഡ്യുസര്‍, ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്, ജേക്സ് ബിജോയ് ആണ് ചിത്രത്തിൻ്റെ സംഗീതസംവിധാനം നിർവ്വഹിക്കുന്നത്.ജനുവരി 27 ന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും.
തലസ്ഥാനം, ഏകലവ്യന്, മാഫിയ, ദ കിംഗ് എന്നീ മലയാളം സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച രവി.കെ ചന്ദ്രന് പിന്നീട് ബോളിവുഡില്‍ സജീവമാകുകയായിരുന്നു. വിരാസത്, ദില്‍ ചാഹ്താ ഹെ, കന്നത്തില്‍ മുത്തമിട്ടാല്‍, ബോയ്സ്, ഫന, ഗജിനി, മൈ നയിം ഇസ് ഖാന്, ഏഴാം അറിവ് എന്നീ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു. ഷാജി കൈലാസ് പൃഥ്വിരാജ് ചിത്രം കടുവയുടെ ഛായാഗ്രാഹകനും രവി.കെ ചന്ദ്രനാണ്. ജീവയെ നായകനാക്കി തമിഴില്‍ യാന്‍ എന്ന ചിത്രം രവി.കെ.ചന്ദ്രന് സംവിധാനം ചെയ്തിട്ടുണ്ട്.