അയ്യപ്പനും കോശിയും ഇറങ്ങി ഒരു വർഷം തികയുന്ന ഈ വേളയിൽ സച്ചിയുടെ ഓർമ്മക്ക് മുൻപിൽ തന്റെ ആദ്യ ചിത്രം സമർപ്പിക്കുകയാണ് സച്ചിയുടെ പ്രിയ ശിഷ്യനായ ജയൻ നമ്പ്യാർ. പൃഥ്വിരാജ് നായക വേഷത്തിലെത്തുന്ന ചിത്രത്തിന് ‘വിലായത്ത് ബുദ്ധ ‘ എന്നാണ് പേരിട്ടിരിക്കുന്നത്.ഇന്ദു ഗോപന്റെ പ്രസിദ്ധമായ ‘വിലായത്ത് ബുദ്ധ’ എന്ന ലഘു നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
മറയൂരിലെ മലമുകളിൽ ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ ഒരപൂർവമായ ചന്ദനമരത്തിനുവേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ.ഉർവശി തീയേറ്റേർസിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ജി. ആർ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ സംഗീതം ജേക്സ് ബിജോയ്. ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് ജോമോൻ ടി ജോൺ ആണ്.
എഡിറ്റർ മഹേഷ് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ ബാദുഷ എൻ . എം.ആർട്ട് ഡയറക്ടർ മോഹൻദാസ്,സൗണ്ട് ഡിസൈനർ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, മേക്കപ്പ് റൊണെക്സ് സേവ്യർ,കോസ്ട്യും സുജിത് സുധാകരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സംഗീത് സേനൻ, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ അസോസിയേറ്റ്സ് റിനിത് ഇളമാട് മൻസൂർ റഷീദ്. ലൈൻ പ്രൊഡ്യൂസർ സീതാലക്ഷ്മി,സ്റ്റിൽസ് സിനറ്റ് സേവ്യർ.