പ്രമുഖ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ മുംബൈയില്‍ അന്തരിച്ചു

*മുംബൈ* :വൻകുടലിലെ അണുബാധയെ തുടർന്ന് ചികിൽസയിലായിരുന്ന ബോളിവുഡ് നടൻ ഇർഫാൻ ഖാൻ (53) അന്തരിച്ചു.
മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇര്‍ഫാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

2018 ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. ‘ അംഗ്രേസി മീഡിയ‘മാണ് ഇർഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.

ഹിന്ദി ലോകത്തു നിന്നും അഭിനയപാടവം മൂലം അദ്ദേഹത്തിന് ബ്രിട്ടീഷ് സിനിമാലോകത്തേക്കും ഹോളിവുഡിലേക്കും അവസരം ലഭിച്ചു.
ജുറാസിക് വേൾഡ്, ലൈഫ് of പൈ, അമേസിങ് സ്‌പൈഡർമാൻ ഇതിലൊക്കെ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു…

ശനിയാഴ്ച ഇർഫാൻ ഖാന്റെ മാതാവ് സഈദ ബീഗം മരണപ്പെട്ടിരുന്നു.
ലോക്ഡൗൺ കാരണം ജയ്പുരിലെത്തി മാതാവിനെ അവസാനമായി കാണാൻ ഇർഫാനു സാധിച്ചിരുന്നില്ല.

ഭാര്യ; സുതപ സികാർ, മക്കൾ; ബബിൽ, ആര്യൻ

ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഇർഫാൻ മുംബൈയിലാണ് താമസിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram