മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട; ആദരാഞ്ജലികള്‍ നേര്‍ന്ന് മലയാള സിനിമ ലോകം

ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിക്ക് (97) ആദരാഞ്ജലികള്‍ നേര്‍ന്ന് മലയാള സിനിമ ലോകം. നിരവധി താരങ്ങളാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ്,മഞ്ജു വാര്യര്‍ തുടങ്ങി നിരവധി താരങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. സിനിമാ രംഗത്തെ പ്രമുഖര്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിക്ക് ആദരാജ്ഞലി അര്‍പ്പിച്ച്‌ രംഗത്ത് എത്തിട്ടുണ്ട്.

കോവിഡില്‍ നിന്ന് നെഗറ്റീവ് ആയതിന് ശേഷമാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച്‌ അദ്ദേഹം ഒരാഴ്ചയിലധികം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

1996 ല്‍ പുറത്തിറങ്ങിയ ദേശാടനം എന്ന ചിത്രത്തിലൂടെയായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി സിനിമയില്‍ എത്തുന്നത്. ഒരാള്‍ മാത്രം, കൈക്കുടന്ന നിലാവ്, കളിയാട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കല്യാണരാമനിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രജിനികാന്ത് ചിത്രമായ ചന്ദ്രമുഖിയായിരുന്നു അദ്ദേഹത്തിന്‍റെ തമിഴ് ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram