ബില്‍ബോര്‍ഡ് യൂട്യൂബ് ചാര്‍ട്ടില്‍ വരെ നാലാം സ്ഥാനത്തെത്തി ചരിത്രം സൃഷ്ടിച്ച ഗാനമായിരുന്നു സായ് പല്ലവിയും ധനുഷും ചേര്‍ന്ന് മനോഹരമാക്കിയ മാരി2 വിലെ ‘റൗഡി ബേബി’.ഇരുവരും പ്രഭുദേവയുടെ കൊറിയോഗ്രഫിക്ക് ചുവടുകള്‍ വച്ചപ്പോള്‍ പാട്ട് ഹിറ്റായി. തെന്നിന്ത്യന്‍ ഭാഷയില്‍ നിന്ന് യൂട്യൂബില്‍ ഒരു ബില്യണ്‍ വ്യൂവ്സ് നേടുന്ന ആദ്യ ഗാനമെന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ ‘റൗഡി ബേബി’ക്ക് സ്വന്തമായത്. ഇന്ത്യയില്‍ തന്നെ ഇതിനു മുന്‍പ് യൂട്യൂബില്‍ 100 കോടി വ്യൂവ്സ് നേടിയ 14 ഗാനങ്ങളെ ഉള്ളൂവെന്നതും ഈ റെക്കോര്‍ഡിന് ഇരട്ടി മധുരമാണ് നല്‍കുന്നത്.
‘റൗഡി ബേബി’ 100 കോടി വ്യൂവേഴ്‌സിനെ നേടി റെക്കോര്‍ഡ് നേട്ടം കൈവരിക്കുമ്ബോള്‍ ധനുഷിന് സന്തോഷിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഇതിനു മുന്‍പ് വലിയ ഹിറ്റായി മാറിയ ധനുഷിന്റെ ‘വൈ ദിസ് കൊലവെറി’ സോങ് ഇറങ്ങിയിട്ട് ഇന്ന് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഈ ദിവസം തന്നെ റൗഡി ബേബിയും റെക്കോര്‍ഡ് ബുക്കില്‍ കയറിപ്പറ്റിയതിന്റെ സന്തോഷത്തിലാണ് ധനൂഷ്.ട്വിറ്ററിലൂടെ ധനൂഷ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചു.