“സൗദി വെള്ളക്ക” ചിത്രീകരണം ആരംഭിച്ചു

ഉർവ്വശി തീയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദിപ് സേനൻ നിർമ്മിക്കുന്ന “സൗദി വെള്ളക്ക”കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു..


ഓപ്പറേഷൻ ജാവ ക്ക് ശേഷം തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന് നിർമ്മാതാവ് ജി സുരേഷ്‌കുമാർ ക്ലാപ്പും ,നിർമ്മാതാവ് അനീഷ് എം തോമസ് സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു.ചടങ്ങിൽ നിർമ്മാതാക്കളായ രജപുത്ര രഞ്ജിത്,
ബി.രാകേഷ്, കല്ലിയൂർ ശശി തുടങ്ങിയവരും പങ്കെടുത്തു.ചെല്ലാനം ബീച്ച് ഭാഗത്തായിരുന്നു ആദ്യ ചിത്രീകരണം.
” ഓപ്പറേഷന്‍ ജാവ”യുടെ ഗംഭീര വിജയത്തിനുശേഷം തരുണ്‍മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് സൗദി വെള്ളക്ക.


ഒരു കേസിനാസ്പദമായ സംഭവമാണ് സിനിമ പറയുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്നീ ചിത്രങ്ങൾക്കുശേഷം സന്ദീപ് സേനൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ
ലുക്ക് മാന്‍ അവറാന്‍, ദേവീ വര്‍മ്മ, സുധികോപ്പ, ബിനു പപ്പു, ഗോകുലന്‍, ശ്രിന്ധ,ധന്യ, അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത് . ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ഹരീന്ദ്രനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനനുമാണ്.എഡിറ്റിംഗ് നിഷാദ് യൂസഫ് സംഗീതം പാലി ഫ്രാൻസിസ്, സൗണ്ട് ഡിസൈനിംഗ് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ്,
ആർട്ട് സാബു വിതുര , മേക്കപ്പ് മനു മോഹൻ,
കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണന്‍. പ്രൊഡക്ഷൻ കൺട്രോളർ ജിനു പികെ,, സ്റ്റിൽസ് ഹരി തിരുമല,
ഡിസൈൻസ് യെല്ലോ ടൂത്ത്, പി ആർ ഒ മഞ്ജു ഗോപിനാഥ്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പെരുമ്പാവൂരിലുമായി സൗദി വെള്ളക്കയുടെ ചിത്രീകരണം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram