മൂന്നാറിൽ പ്രണയത്തിൻ്റെ വസന്തത്തിന് തുടക്കമായി; “സ്പ്രിംഗ് ” ചിത്രീകരണം ആരംഭിച്ചു

ബാദുഷ പ്രൊഡക്ഷൻസിൻ്റെ ആദ്യ ചിത്രമാണ് മൂന്നാറിൽ തുടക്കമായത്

ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീലാൽ നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന സ്പ്രിംഗ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാർ ആരംഭിച്ചു.മൂന്നാർ പൂപ്പാറയിൽ നടന്ന പൂജാ ചടങ്ങിൽ മഞ്ജു ബാദുഷ സ്വിച്ചോൺ കർമ്മം നിർവഹിച്ചു. ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രശസ്ത പ്രൊജക്ട് ഡിസൈനർ എൻ.എം ബാദുഷയാണ് ചിത്രം നിർമ്മിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ചിത്രീകരണം ആരംഭിച്ച ആദ്യ ചിത്രമാണിത്. സുനിൽഗി പ്രകാശനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സ്പ്രിംഗ് ഒരു റൊമാൻ്റിക് ഡ്രാമ ചിത്രമാണ്. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.

കഴിഞ്ഞ ഏഴ് വർഷത്തോളമായി പരസ്യസംവിധായകനായി പ്രശസ്തമായ പല ബ്രാൻഡുകളുടെയും കൂടെ പ്രവർത്തിച്ച ആളാണ് ശ്രീലാൽ നാരായണൻ. ചെറിയ വൈകല്യങ്ങൾ പോലും വലിയ കുറവായി കാണുന്ന പലർക്കും ഒരു മാതൃകയായി തന്റെ വൈകല്യങ്ങളോട് പടപ്പെരുതിയ ശ്രീലാൽ ആദ്യമായി സ്വതന്ത്ര സംവിധായകനാവുകയാണ് സ്പ്രിംഗിലൂടെ. ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ എന്നിവരോടൊപ്പം അരുന്ദതി നായർ, പൂജിത മേനോൻ, ബിറ്റോ ഡേവിസ്, ബാലാജി, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനോജ് അയ്യപ്പനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. സുനിൽഗി പ്രകാശനാണ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ, മ്യൂസിക്- അലോഷ്യ പീറ്റർ, എഡിറ്റർ- ജോവിൻ ജോൺ, ആർട്ട്- ജയൻ ക്രയോൺസ്, പ്രൊഡക്ഷൻ ഡിസൈനർ- ലൈം ടീ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസ്സൈൻ, മേക്കപ്പ്- അനീഷ് വൈപ്പിൻ, കോസ്റ്റ്യൂംസ്- ദീപ്തി അനുരാഗ്, കൊറിയോഗ്രഫി- ശ്രീജിത്ത്, കളറിസ്റ്റ്- രമേശ് സി പി, സൗണ്ട് ഡിസൈൻ- ഷെഫിൻ മായൻ, ചീഫ് അസോസിയേറ്റ്- വിജീഷ് പിള്ള, അസോസിയേറ്റ്- അരുൺ ജിദു, പി.ആർ.ഓ- പി ശിവപ്രസാദ്, ഡിസൈൻ- ലൈം ടീ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram