സൂര്യ നായകനായി അഭിനയിച്ച തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ഓസ്കറില് മത്സരിക്കും. മികച്ച നടന്, മികച്ച നടി മികച്ച സംവിധായകന് അടക്കമുള്ള വിഭാഗങ്ങളിലേക്കാണ് ചിത്രം മത്സരിക്കുക.കൊവിഡ് പശ്ചാത്തലത്തില്‍ ഡയറക്ട് ഒടിടി റിലീസ് ആയെത്തിയ വലിയ പ്രേക്ഷകപ്രീതി നേടിയ ചിത്രമായിരുന്നു സുധ കൊങ്കര സംവിധാനം ചെയ്ത ‘സൂരറൈ പോട്ര്’.
കുറഞ്ഞ ചിലവില്‍ ആഭ്യന്തര വിമാന യാത്ര സാധ്യമാക്കിയ എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജി.ആര് ഗോപിനാഥിന്റെ ജീവിതം ആസ്പദമാക്കി എടുത്ത ചിത്രത്തിൽ സൂര്യയോടൊപ്പം അപര്‍ണ ബാലമുരളിയും ഉർവശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
കോവിഡ് പ്രതിസന്ധികള്‍ ഉള്ളതിനാൽ മത്സരത്തിന് അയക്കാൻ സാധിക്കുന്ന ചിത്രങ്ങൾക്കുള്ള നിയമങ്ങളിൽ ഓസ്കർ അക്കാദമി പലവിധ മാറ്റങ്ങളും ഉൾപ്പെടുത്തിയിരുന്നു.ഇതോടെ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസിനെത്തിയ ചിത്രത്തിനും മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുന്നത്.ജനറൽ ക്യാറ്റഗറിയിലായിരിക്കും ചിത്രം മത്സരിക്കുക എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ സഹനിർമാതാവായ രാജശേഖർ പാണ്ഡ്യനാണ് ഈ വിവരം വ്യക്തമാക്കിയത്.