പൂര്‍ണമായും യു എ ഇ യില്‍ ചിത്രീകരിച്ച മലയാള ചലച്ചിത്രം ദേര ഡയറീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

പൂര്‍ണമായും യു എ ഇ യില്‍ ചിത്രീകരിച്ച മലയാള ചലച്ചിത്രം ദേര ഡയറീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മാര്‍ച്ച് 19 ന് OTT പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെ റിലീസ് ചിത്രം ചെയ്യും.

യു എ ഇയില്‍ നാല് പതിറ്റാണ്ടോളം പ്രവാസ ജീവിതം നയിച്ച യൂസുഫ് എന്ന അറുപതുകാരന്‍ അറിഞ്ഞോ അറിയാതെയോ നിരവധി വ്യക്തികളില്‍ ചെലുത്തിയ സ്വാധീനം വ്യത്യസ്ത രീതികളില്‍ അവതരിപ്പിക്കുന്ന ദേര ഡയറീസ് കണ്ടുമടുത്ത പ്രവാസത്തിന്റേയും ഗള്‍ഫിന്റേയും കഥകളെ കുടഞ്ഞുമാറ്റുകയാണ്.


സൂപ്പര്‍ താരം വിജയ് സേതുപതി നിര്‍മിച്ച ‘മേര്‍ക്കു തൊടര്‍ച്ചി മലൈ’ എന്ന തമിഴ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അബു വളയംകുളം മലയാളത്തില്‍ ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ദേര ഡയറീസ്. ഈട, അഞ്ചാം പാതിര തുടങ്ങിയ ഹിറ്റ് സിനിമകളില്‍ വ്യത്യസ്ത വേഷങ്ങളില്‍ എത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആദ്യ മുഴുനീള കഥാപാത്രമാണ് ദേര ഡയറീസിലെ യൂസുഫ്. അബുവിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ് ഈ കഥാപാത്രം.


മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധപിടിച്ചു പറ്റുന്ന ഷാലു റഹീമാണ് സിനിമയിലെ മറ്റൊരു കഥാപാത്രമായ അതുലിനെ അവതരിപ്പിക്കുന്നത്. കമ്മട്ടിപ്പാടത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഷാലു എടക്കാട് ബറ്റാലിയന്‍, ലൂക്ക, മറഡോണ, ഒറ്റക്കൊരു കാമുകന്‍, കളി തുടങ്ങിയവയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.ദുബൈയിലെ ഹിറ്റ് എഫ് എം 96.7 ആര്‍ ജെ അര്‍ഫാസ് ഇഖ്ബാല്‍ ദേര ഡയറീസില്‍ ശ്രദ്ധേയ കഥാപാത്രമായി വെള്ളിത്തിരയിലേക്ക് ചുവടുവെക്കുകയാണ്.


ഷമീര്‍ ഷാ, രൂപേഷ് തലശ്ശേരി, പ്രശാന്ത് കൃഷ്ണന്‍, ജയരാജ്, അഷറഫ് കളപ്പറമ്പില്‍, രാകേഷ് കുങ്കുമത്ത്, ബെന്‍ സെബാസ്റ്റ്യന്‍, ഫൈസല്‍, അബ്രഹാം ജോര്‍ജ്ജ്, സഞ്ജു ഫിലിപ്സ്, അജേഷ് രവീന്ദ്രന്‍, വിനയന്‍, നവീന്‍ ഇല്ലത്ത്, റോണി അബ്രഹാം, കണ്ണന്‍ ചന്ദ്ര, കിരണ്‍ പ്രഭാകര്‍, സാല്‍മണ്‍, സുനില്‍ ലക്ഷ്മീകാന്ത്, സന്തോഷ് തൃശൂര്‍, അശ്രഫ് കിരാലൂര്‍, കൃഷ്ണപ്രിയ, ലതാദാസ്, സംഗീത, സാറ സിറിയക്, അനുശ്രീ, ബിന്ദു സഞ്ജീവ്, രമ്യ, രേഷ്മരാജ്, സിന്‍ജല്‍ സാജന്‍, ബേബി ആഗ്‌നലെ തുടങ്ങി യു എ ഇയിലെ കലാകാരന്മാരാണ് മറ്റു വേഷങ്ങളിലെത്തുന്നത്.


ജോ പോളിന്റെ വരികള്‍ക്ക് സിബു സുകുമാരന്‍ സംഗീതം നല്കിയ പാട്ടുകള്‍ വിജയ് യേശുദാസ്, നജീം അര്‍ഷാദ്, കെ എസ് ഹരിശങ്കര്‍, ആവണി എന്നിവരാണ് ആലപിച്ചത്.
ദീന്‍ കമര്‍ ക്യാമറയും നവീന്‍ പി വിജയന്‍ എഡിറ്റിംഗും നിര്‍വഹിച്ച ദേര ഡയറീസിനു വേണ്ടി പ്രദീപ് എം പിയും സജീന്ദ്രന്‍ പുത്തൂരുമാണ് കലാസംവിധാനം ചെയ്തത്. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അജി മുളമുക്ക്, സജിത്ത് അബ്രഹാം എന്നിവരാണ് വസ്ത്രാലങ്കാരം. റെജു ആന്റണി ഗബ്രിയേലാണ് യു എ ഇ പ്രൊഡക്ഷന്‍ മാനേജര്‍. അജീം ഷായും മുനീര്‍ പൊന്നള്‍പ്പും അസോസിയേറ്റ് ഡയറക്ടര്‍മാരും രഞ്ജിത് പുലിക്കടത്ത് ഉണ്ണി, ഷറഫ് അലവി, സിജന്‍ ജോസ് എന്നിവര്‍ സംവിധാന സഹായികളുമാണ്. മോനച്ചനാണ് ക്യാമറ അസോസിയേറ്റ്. വൈശാഖ് സോബന്‍ ശബ്ദലേഖനവും ഫസല്‍ എ ബക്കര്‍ ശബ്ദമിശ്രണവും നിര്‍വഹിക്കുന്നു. അബ്ദുല്‍ ലത്തീഫ് ഒ കെയാണ് സ്റ്റില്‍സ്. പ്രദീപ് ബാലകൃഷ്ണന്‍ പബ്ലിസിറ്റി ഡിസൈനും എസ് ദിനേശും മുജിബുര്‍റഹ്മാനും വാര്‍ത്താ വിതരണവും നിര്‍വഹിക്കുന്നു.ഹൈഹോപ്സ് ഫിലിം ഫാക്ടറിയാണ് മാർക്കറ്റിങ്ങും പബ്ലിസിറ്റിയും നിർവഹിക്കുന്നത്.


Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram