“തിരിമാലി ” സെക്കൻഡ് പോസ്റ്റർ പുറത്തിറങ്ങി.

ബിബിൻ ജോർജ്, ധർമജൻ ബോൾഗാട്ടി, ജോണി ആന്‍റണി, അന്ന രേഷ്മ രാജൻ(ലിച്ചി) എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സെക്കൻഡ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ എഫ് ബി പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
മുഴുനീള കോമഡി എന്‍റർടെയ്നർ വിഭാഗത്തിൽപെടുന്ന സിനിമയാണിത്.

സിനിമയുടെ ആദ്യ ഷെഡ്യൂൾ നേപ്പാളിലായിരുന്നു. സേവ്യര്‍ അലക്‌സും രാജീവ്‌ ഷെട്ടിയും ചേർന്നാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. എയ്ഞ്ചല്‍ മരിയ സിനിമാസിന്‍റെ ബാനറില്‍ എസ്.കെ. ലോറന്‍സാണ് ചിത്രം നിർമിക്കുന്നത്. ശിക്കാരി ശംഭു എന്ന സിനിമയ്ക്ക് ശേഷം ലോറൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.

റാഫി-മെക്കാര്‍ട്ടിന്‍, ഷാഫി എന്നിവരുടെ കീഴില്‍ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് രാജീവ് ഷെട്ടി. ഷാഫിയുടെ ‘ഒരു പഴയ ബോംബ് കഥ’ എന്ന സിനിമയിൽ ചീഫ് അസോസിയേറ്റായിരുന്നു. ആ സമയത്താണ് ബോംബ് കഥയിലെ നായകനായ ബിബിന്‍ ജോര്‍ജിനെ രാജീവ് പരിചയപ്പെടുന്നത്. അന്ന് തുടങ്ങിയ സൗഹൃദത്തിൽ നിന്നാണ് ഈ സിനിമയിലേക്ക് ബിബിൻ എത്തിയത്. ഇന്നസെന്‍റ്, സലിംകുമാർ, ഹരീഷ് കണാരൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ലിച്ചിയാണ് നായിക.

ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളി, സംഗീതം ബിജിബാൽ, പ്രോജക്ട് ഡിസൈനർ ബാദുഷ, എഡിറ്റിങ് ജിത്ത്, കല അഖിൽ രാജ്, കോസ്റ്റ്യൂം ഇർഷാദ്, മേക്കപ്പ് റോണെക്സ്, പ്രൊഡക്‌ഷൻ കൺട്രോളർ ശ്രീകുമാര്‍ ചെന്നിത്തല. പി ആർ ഒ മഞ്ജു ഗോപിനാഥ്

https://youtu.be/puTW98-Zheo

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram