കേരളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ ആദ്യ ദിനം നേടിയ ചിത്രങ്ങളുടെ ലിസ്റ്റ് ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഈ ലിസ്റ്റിൽ ആദ്യ പത്തു സ്ഥാനങ്ങളിൽ അഞ്ചും നേടിയത് മോഹൻലാൽ ചിത്രങ്ങളാണ് എന്ന് മാത്രമല്ല ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനവും ഒരു മോഹൻലാൽ ചിത്രത്തിനാണ് എന്നതും മോളിവുഡ് ബോക്സ് ഓഫീസിൽ മോഹൻലാൽ എന്ന താരത്തിന്റെ അപ്രമാദിത്യം അടിവരയിട്ടു കാണിക്കുന്നു. ആദ്യ ദിനം ഏഴു കോടി രൂപയ്ക്കു മുകളിൽ കളക്ഷൻ നേടിയ മോഹൻലാൽ ചിത്രം ഒടിയൻ ആണ് ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. ഒരു ഹർത്താൽ ദിവസം റിലീസ് ചെയ്തിട്ടും അതിനെ വെല്ലുവിളിച്ചു ഒടിയൻ കേരളത്തിൽ കളിച്ചതു 1900 ഇൽ അധികം ഷോകൾ ആണ്.
മോഹൻലാലിൻറെ തന്നെ ലൂസിഫർ എന്ന ചിത്രമാണ് ഏഴു കോടിയുടെ തൊട്ടടുത്ത് വരെ കളക്ഷൻ നേടി ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നത്. ദളപതി വിജയ് നായകനായ സർക്കാർ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ലിസ്റ്റിൽ ബാഹുബലി 2 , നിവിൻ പോളി- മോഹൻലാൽ ചിത്രമായ കായംകുളം കൊച്ചുണ്ണി, വിജയുടെ ബിഗിൽ എന്നിവയാണ് നാലും അഞ്ചും ആറും സ്ഥാനങ്ങളിൽ ഉള്ളത്. വിജയ് നായകനായ മെർസൽ, രജനികാന്ത് ചിത്രം എന്തിരൻ 2 , മോഹൻലാലിന്റെ പുലി മുരുകൻ, വില്ലൻ എന്നീ ചിത്രങ്ങൾ യഥാക്രമം ഏഴു മുതൽ പത്തു വരെ സ്ഥാനങ്ങളിൽ എത്തി നിൽക്കുന്നു. അഞ്ചു ചിത്രങ്ങളുമായി മോഹൻലാൽ മുന്നിട്ടു നിൽക്കുന്ന ഈ ലിസ്റ്റിൽ മൂന്നു ചിത്രങ്ങളും ആയി വിജയ്, ഓരോ ചിത്രങ്ങളും ആയി പ്രഭാസ്, രജനികാന്ത്, നിവിൻ പോളി എന്നിവരും സ്ഥാനം നേടിയിട്ടുണ്ട്.