ടൊവിനോ തോമസ്, മംമ്ത മോഹന്‍ദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ത്രില്ലര്‍ ചിത്രം ഫോറന്‍സിക് ബോളിവുഡിലേക്ക്. നവാഗതരായ അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത ഫോറന്‍സിക് ആണ് ബോളിവുഡ് റീമേക്കിന് ഒരുങ്ങുന്നത്. ടോവിനോ നായകനായ ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ വിക്രാന്ത് മാസിയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.ക്രൈം ത്രില്ലര്‍ സിനിമകള്‍ മലയാളത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ ഫോറന്‍സിക്കിന്റെ പ്രാധാന്യം വ്യക്തമായി കാണിച്ച സിനിമയാണ് ഫോറന്‍സിക്. മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ഫോറന്‍സിക് ഹിന്ദിയിലെത്തിക്കുന്നത്.
നായകന് ഒഴികെ മറ്റ് താരങ്ങളുടെയോ അണിയറപ്രവര്‍ത്തകരുടെയോ വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മിനിസ്ക്രീനില്‍ നിന്ന് അഭിനയ രംഗത്തെത്തിയ വിക്രാന്ത് മസേ ലൂട്ടേര, ദില്‍ ധഡ്കനേ ദോ, ഹാല്ഫ് ഗേള്‍ഫ്രണ്ട് എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. കൊങ്കണാ സെന്‍ ശര്‍മ്മയുടെ എ ഡത്ത് ഇന്‍ ദ ഗഞ്ചിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ഫെയര്‍ നോമിനേഷനും ലഭിച്ചിരുന്നു.