ജനത ഗാരേജ്, ഭാഗമതി എന്നി ചിത്രങ്ങള്‍ക്ക് ശേഷം ഉണ്ണി മുകുന്ദന് അഭിനയിക്കുന്ന മൂന്നാമത്തെ തെലുങ്ക് ചിത്രം ഒരുങ്ങുന്നു. കില്ലാടി എന്ന് പേരിട്ട ചിത്രത്തില്‍ രവി തേജയാണ് നായകനായെത്തുന്നത്.രമേശ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡിംപിള്‍ ഹ്യാട്ടിയാണ് നായിക. സത്യനാരായണ കൊനേരുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ലോക്ക് ഡൗണിന് ശേഷം ഉണ്ണിമുകുന്ദന്റെ രണ്ടാമത്തെ ചിത്രമായ കില്ലാടിയുടെ ഷൂട്ടിംഗ് ഹൈദരാബാദിലാണ് നടക്കുന്നത്. നിലവില്‍ ഉണ്ണിമുകുന്ദന് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രമായ മേപ്പടിയാന്റെ അവസാനഘട്ട ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.