സൂര്യയും സംവിധായകന്‍ ഗൗതം മേനോനും നവരസ എന്ന പേരില്‍ നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്ന ആന്തോളജിക്കായി ചിത്രീകരണം ആരംഭിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്ബ് മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും ഒമ്ബത് ഹ്രസ്വചിത്രങ്ങള്‍ക്ക് ഒമ്ബത് സംവിധായകരെ ഒരുമിപ്പിക്കുന്ന നവരസ പ്രഖ്യാപിച്ചു. ലോക്ക്ഡൗണ്‍ സമയത്ത് ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട വ്യവസായ അംഗങ്ങള്‍ക്കായി ധനസമാഹരണത്തിനുള്ള ശ്രമമാണ് ഈ ചിത്രം. ഇത് നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യുകയും ചെയ്യും.
സൂര്യ, ഗൗതം മേനോന്‍ എന്നിവര്‍ ഒന്നിച്ചപ്പോള്‍ അവിസ്മരണീയമായ ചിത്രങ്ങളാണ് കാക്ക , കാക്ക , വാരണം ആയിരം എന്നിവ. അതിനാല്‍ തന്നെ ഇരുവരും വീണ്ടും ഒന്നിക്കുമ്ബോള്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ ആരംഭിച്ചു. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്ന ഛായാഗ്രാഹകന്‍ പി സി ശ്രീറാം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സംവിധായകരായ കെ വി ആനന്ദ്, ഗൗതം വാസുദേവ് മേനോന്‍, ബിജോയ് നമ്ബ്യാര്‍, പൊന്‍റാം, കാര്‍ത്തിക് സുബ്ബരാജ്, ഹലിത ഷമീം, കാര്‍ത്തിക് നരേന്‍, രതിന്ദ്രന്‍ ആര്‍ പ്രസാദ്, അരവിന്ദ് സ്വാമി എന്നിവരാണ് നവരസയുടെ കഥകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സിനിമാ പ്രവര്‍ത്തകര്‍ ചിത്രത്തിന് ഒരു പ്രതിഫലവും സ്വീകരിക്കില്ല. സൂര്യ, രേവതി, പ്രസന്ന, നിത്യ മേനെന്‍, പാര്‍വതി, സിദ്ധാര്‍ത്ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, വിക്രാന്ത്, ഗൗതം കാര്‍ത്തിക്, സിംഹ, പൂര്‍ണ, അശോക് സെല്‍വന്‍, ഐശ്വര്യ രാജേഷ് എന്നിവര്‍ ആന്തോളജിയില്‍ അഭിനയിക്കും.