സ്വർണത്തിൻ്റെ രാഷ്ട്രീയം; ഒരുങ്ങുന്നത് പൊളിറ്റിക്കൽ ഡ്രാമയോ ? സസ്പെൻസുമായി അനൂപ് മേനോൻ്റെ “വരാൽ”

കഴിഞ്ഞ ഒന്നര വർഷത്തിനിടെ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ വാക്കാണ് ‘സ്വർണം’. ഇപ്പോൾ ഇതാ ‘സ്വർണത്തിൻ്റെ രാഷ്ട്രീയം’ പ്രമേയമാക്കി മലയാളത്തിൽ പുതിയൊരു സിനിമ ഒരുങ്ങുന്നു. അനൂപ് മേനോൻ ചിത്രം ‘വരാൽ’ ആണ് പ്രേക്ഷകരിൽ സസ്പെൻസ് നിറയ്ക്കുന്നത്. വരാലിൻ്റെ പുതിയ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. The politics of Gold എന്ന ക്യാപ്ഷനോടെയാണ് അനൂപ് മേനോൻ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. മലയാളത്തിൽ ഒരു പൊളിറ്റിക്കൽ ഡ്രാമ കൂടി അണിയറയിൽ ഒരുങ്ങുന്നതായാണ് ഈ പോസ്റ്ററിൽ നിന്നു വ്യക്തമാകുന്നത്. പോസ്റ്ററിലെ അനൂപ് മേനോൻ്റെ ദുരൂഹത നിറഞ്ഞ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

തികച്ചും ഒരു പൊളിറ്റിക്കൽ സറ്റയർ ആണ് സംവിധായകൻ കണ്ണൻ താമരക്കുളം ഒരുക്കുന്ന “വരാൽ” എന്ന് ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു. പ്രകാശ് രാജും, അനൂപ് മേനോനുമാണ് കണ്ണൻ താമരക്കുളം ഒരുക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സണ്ണി വെയ്ൻ, സായ്കുമാർ, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, മേഘനാഥൻ, ഇർഷാദ്, ഹരീഷ് പേരടി, സെന്തിൽ കൃഷ്ണ, ശിവജി ഗുരുവായൂർ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, മിഥുൻ, കൊല്ലം തുളസി, ദിനേശ് പ്രഭാകർ, ടിറ്റോ വിൽസൻ, മനുരാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസൽ, മുതിർന്ന പൊലീസുദ്യോഗസ്ഥനായ എ.സി.പി.ലാൽജി, ഹണി റോസ്, ഗൗരി നന്ദ, മാലാ പാർവ്വതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.അനൂപ് മേനോൻ തിരക്കഥ ഒരുക്കുന്ന വരാൽ
ടൈം ആഡ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ പി.എ സെബാസ്റ്റ്യനാണ്‌ നിർമിക്കുന്നത്.

എൻ.എം ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനർ. പ്രൊജക്ട് കോർഡിനേറ്റർ: അജിത്ത് പെരുമ്പള്ളി, ഛായാഗ്രഹണം: രവിചന്ദ്രൻ, ചിത്രസംയോജനം: അയൂബ് ഖാൻ, സംഗീതം: നിനോയ് വർഗീസ്, ബി.ജി.എം: ജേക്സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ: അമൃത മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്‌ ഷെറിൻ സ്റ്റാൻലി, അഭിലാഷ് അർജുനൻ, കോസ്റ്റ്യൂം: അരുൺ മനോഹർ, മേക്കപ്പ്: സജി കൊരട്ടി, ആർട്ട്: സഹസ് ബാല, ചീഫ് അസോ: കെ.ജെ വിനയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ; കെ.ആർ പ്രകാശ്, സ്റ്റിൽസ്- ഷാലു പെയ്യാട്,പി.ആർ.ഒ – പി.ശിവപ്രസാദ്, സുനിത സുനിൽ എന്നിവരാണ് മറ്റ്‌ അണിയറ പ്രവർത്തകർ. സെപ്തംബർ ആദ്യ വാരത്തിൽ ചിത്രീകരണം ആരംഭിച്ച ‘വരാലി’ന്റെ പ്രധാന ലൊക്കേഷൻ കൊച്ചി, തിരുവനന്തപുരം, കുട്ടിക്കാനം എന്നിവിടങ്ങളിൽ പുരോഗമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram