വിദ്യാബാലന്‍ നായികയാകുന്ന ‘ഷേര്‍ണി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തടഞ്ഞുവെന്ന് ആരോപണം. വനമേഖലയിലെ ചിത്രീകരണത്തിനായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിദ്യാ ബാലന്‍ മധ്യപ്രദേശിലുണ്ട്.ഇതിനിടയിലാണ് മധ്യപ്രദേശ് പ്രവാസികാര്യമന്ത്രി വിജയ് ഷാ, വിദ്യാ ബാലനെ അത്താഴ വിരുന്നിനു ക്ഷണിച്ചത്. മന്ത്രിയുടെ അത്താഴ വിരുന്നിനുള്ള ക്ഷണം വിദ്യാബാലന്‍ നിരസിച്ചു.
തൊട്ടടുത്ത ദിവസം തന്നെ വനമേഖലയിലേക്കു ഷൂട്ടിങ്ങിനായി പോയ പ്രൊഡക്ഷന്‍ സംഘത്തിന്റെ വാഹനങ്ങള്‍ വനംവകുപ്പ് തടഞ്ഞു. രണ്ടു വാഹനങ്ങള്‍ മാത്രമേ അനുവദിക്കാനാവുകയുള്ളുവെന്ന് ഡിഎഫ്‌ഒ അറിയിച്ചതോടെ ഷൂട്ടിങ് മുടങ്ങി. സംഭവം വിവാദമായതോടെ മന്ത്രി പ്രതികരണവുമായി രംഗത്തുവന്നു.ഞാന്‍ ബാലാഘട്ടിലുണ്ടായിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉച്ച ഭക്ഷണത്തിനോ അത്താഴത്തിനോ വരണമെന്ന് എന്നെ ക്ഷണിച്ചു. സമയം ഇല്ലാത്തതിനാല്‍ ക്ഷണം ഞാന്‍ നിരസിക്കുകയാണുണ്ടായത്. മഹാരാഷ്ട്രയില്‍ വച്ച് അവരെ കാണുമെന്നും മന്ത്രി പ്രതികരിച്ചു.