വിജയ് സേതുപതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. വിക്രാന്ത് മസ്സേ, വിജയ് സേതുപതി, ടാനിയ മണിക്ടാല എന്നിവരടങ്ങുന്ന താരനിരയെ പരിചയപ്പെടുത്തുന്നതാണ് പോസ്റ്റര്‍.’മുംബൈക്കാര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സന്തോഷ് ശിവനാണ് സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ പേര് ജനുവരി ഒന്നിന് പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. സിനിമയുടെ ഭാഗമാകുന്നതില്‍ സന്തോഷം എന്ന് കുറിച്ചാണ് വിജയ് സേതുപതി പേര് പങ്കുവച്ചത്. വിജയ് സേതുപതിക്കൊപ്പ അഭിനയിക്കുന്നതിന്റെ സന്തോഷം വിക്രാന്ത് മസ്സേയും പങ്കുവെച്ചു .
2017ല്‍ പുറത്തിറങ്ങിയ ലോകേഷ് കനകരാജിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘മാനഗര’ത്തിന്റെ ഹിന്ദി റീമേക്ക് ആണ് മുംബൈക്കാര്‍.12 വര്‍ഷത്തിനു ശേഷം സന്തോഷ് ശിവന് ഹിന്ദിയില്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. 2008ല്‍ പുറത്തിറങ്ങിയ ‘തഹാന്’ ആണ് ഹിന്ദിയില്‍ ഇതിനുമുന്‍പ് അദ്ദേഹം സംവിധാനം ചെയ്തത്.
മഞ്ജു വാര്യരും കാളിദാസ് ജയറാമും സൗബിന് ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാളചിത്രം ‘ജാക്ക് ആന്‍ഡ് ജില്’ ആണ് സന്തോഷ് ശിവന് സംവിധാനം ചെയ്ത്, പുറത്തെത്താനുള്ള ചിത്രം.