ആരാധകര്‍ക്കിടയില്‍ മാത്രമല്ല, സമൂഹമാധ്യമങ്ങളിലും റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്ന നടനാണ് വിജയ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തവണ റീ ട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് വിജയുടെ ഫോട്ടോയാണ്. മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ വച്ച്, തന്റെ ആരാധകര്‍ക്കൊപ്പം പകര്‍ത്തിയ സെല്‍ഫിയാണ് റീ ട്വീറ്റ് ചെയ്യപ്പെട്ടത്. ഫെബ്രുവരിയിലായിരുന്നു സംഭവം.
ഫോട്ടോക്കൊപ്പമുള്ള വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.രണ്ട് ലക്ഷത്തിനടുത്താണ് താരത്തിന്റെ സെല്‍ഫി ട്വിറ്ററില്‍ റീ ട്വീറ്റ് ചെയ്യപ്പെട്ടത്. നാല് ലക്ഷത്തോളം ലൈക്കുകളും ഫോട്ടോക്ക് ലഭിച്ചിട്ടുണ്ട്. വിജയുടെ സാമ്ബത്തിക ഇടപാടുകള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കുന്നതിനിടയില്‍ താരത്തിന് പിന്തുണ അറിയിക്കുന്നതിനായാണ് ആരാധകര്‍ സെല്‍ഫിയും വിഡിയോയും റീട്വീറ്റ് ചെയ്തത്. അന്ന് മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം ഉദ്യോഗസ്ഥര്‍ തടസപ്പെടുത്തിയിരുന്നു. കാരവാനിന്റെ മുകളില്‍ കയറി നിന്ന് വിജയ് എടുത്ത ഈ ഫോട്ടോ താരം പങ്കവച്ച് സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ വൈറലായിരുന്നു.