പ്രേക്ഷക ഹൃദയംകവരാൻ വിനീത് ശ്രീനിവാസൻ ടേപ്പ് റെക്കോർഡർ വാങ്ങി. തരംഗമായി താരം.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ഹൃദയം. സിനിമയുടെ പാട്ടുകള്‍ പഴയകാലത്തെ പോലെ ഓഡിയോ കാസെറ്റായും ഓഡിയോ സിഡിയായും എത്തുമെന്ന് വിനീത് ശ്രീനിവാസന്‍ നേരത്തേ അറിയിച്ചിരുന്നു.
വിനീത് ശ്രീനിവാസന്റെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ഇപോഴിതാ ഹൃദയത്തിലെ ഗാനങ്ങള്‍ അങ്ങനെ കേള്‍ക്കാന്‍ പുതിയ ടേപ്പ് റെക്കോര്‍ഡര്‍ വാങ്ങിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.

എന്റെ കുട്ടിക്കാലം തിരികെ വരുന്നതുപോലെ വരുന്നു. ഒരു സോണി ടേപ്പ് റെക്കോര്‍ഡര്‍ കിട്ടിയെന്നാണ് വിനീത് ശ്രീനിവാസന്‍ അറിയിച്ചിരിക്കുന്നത്. സോണി ബൂംബോക്സ് കാസറ്റ്/സിഡി പ്ലേയറിന്റെ ഫോട്ടോയും വിനീത് ശ്രീനിവാസന്‍ പങ്കുവെച്ചിരുന്നു.

പ്രണവ് മോഹന്‍ലാലാണ് ഹൃദയത്തിലെ നായകന്‍. നായിക കല്യാണിയും.

ടേപ്പ് റെക്കോര്‍ഡറും വാക്മാനുമൊക്കെ പൊന്നു പോലെ സൂക്ഷിച്ച്‌, പഴയ ഓഡിയോ കാസ്സറ്റ് പ്ലേ ചെയ്‍തു പാട്ടുകൾ കേള്‍ക്കുന്നവര്‍ ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. ഇത് കേവലം നൊസ്റ്റാള്‍ജിയയല്ല. എല്ലാം ഡിജിറ്റലിലേക്കു മാറുന്ന ഈ കാലത്ത് നമ്മുടെ ഹൃദയത്തില്‍ തൊടാനുള്ള ഒരു ക്വാളിറ്റി അനലോഗിനുണ്ട് എന്ന് അനുഭവിച്ചറിഞ്ഞവരാണവര്‍.
അവര്‍ക്കുള്ള ഞങ്ങളുടെ സ്‍നേഹസമ്മാനമാണ് ഹൃദയം. വിനീത് ശ്രീനിവാസന്‍ ഇങ്ങനെയാണ് അതേപ്പറ്റി കുറിച്ചത്.

https://youtu.be/D0gqBuJaodc

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram