വിനീത് ശ്രീനിവാസന്റെ ‘ഹൃദയം… പ്രണവും കല്യാണിയും

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ എന്ന സിനിമയുടെ രണ്ടാംഘട്ട ചിത്രീകരണം ജനുവരിയില്‍ കൊച്ചിയില്‍ ആരംഭിക്കും. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും മുഖ്യ വേഷങ്ങളില്‍ എത്തുന്ന സിനിമയുടെ ഷൂട്ടിംഗിന്റെ ഒന്നാംഘട്ടം ചെന്നൈയിലായിരുന്നു. ജനുവരി ആദ്യ വാരം എറണാകുളത്ത് ചിത്രീകരണം പുനരാരംഭിക്കുന്ന ചിത്രത്തിന് 35 ദിവസത്തെ ഷൂട്ടിംഗ് കൂടിയുണ്ടെന്നാണ് ലഭ്യമാവുന്നവിവരം. ‘ഹൃദയം’ ജൂലൈ മാസം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. സംഗീതത്തിന് വലിയ പ്രാധാന്യം നല്‍കുന്ന സിനിമയില്‍ പത്തോളം പാട്ടുകളുണ്ടാകുമെന്ന് പറയുന്നു.


വിനീത് പഠിച്ച കോളേജ് ആണ് സിനിമയുടെ മറ്റൊരു ആകര്‍ഷണം. വിനീതിന്റെ ആത്മാംശമുള്ള കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിക്കുന്നതെന്നും സൂചനയുണ്ട്. പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഹൃദയം’. 17 വയസു മുതലുള്ള ഒരു യുവാവിന്റെ ജീവിതസഞ്ചാരമാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്. ഇതിനനുസരിച്ച് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രണവ് എത്തും. ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതമൊരുക്കുന്നത്.

https://youtu.be/_0_9dKVI1O4

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram