
വിജയ് ചിത്രം ബീസ്റ്റിന്റെ ചിത്രീകരണം നടക്കുന്ന ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോയില്‍ ദളപതിയെ കാണാന്‍ അപ്രതീക്ഷിതമായി ഒരു അതിഥി എത്തി. പരസ്യ ചിത്രീകരണത്തിനു വേണ്ടി എത്തിയ ആ ക്രിക്കറ്റ് താരം മറ്റാരുമല്ല മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോനിയായിരുന്നു.
ധോനി നായകനായ ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു 2008 കാലത്ത് വിജയ്. അന്നു മുതല്‍ ഇവര്‍ പരിചയക്കാരാണ്.
സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും തരംഗമായി മാറിയിരിക്കുകയാണ് . ദളപതിയും തലയും എന്ന തലക്കെട്ടിലാണ് വീഡിയോ ആരാധകര്‍ ആഘോഷമാകുന്നത്.

മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന ചിത്രമാണ് ബീസ്റ്റ്. കോലമാവ് കോകില എന്ന ചിത്രത്തിന്റെ സംവിധായകന്‍ നെല്‍സനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്ഡെയാണ് നായിക. ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ് എന്നീ മലയാളി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സണ്‍ പിക്ച്ചേഴ്സാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.