മലയാള സിനിമയുടെ താര രാജാവാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അച്ഛന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാലും സിനിമയിൽ എത്തിയിട്ടുണ്ട്.
ഇതോടെ മകൾ വിസ്മയയും സിനിമയിലേക്ക് എത്തുമോ എന്ന് ആരാധകർ ചോദ്യമുയർത്തി തുടങ്ങിയിരുന്നു. ഇപ്പോളിതാ മകളും സിനിമയിലേക്ക് തന്നെയാണെന്ന വാർത്തകളാണ് പുറതത്തുവരുന്നത്.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ബറോസ് ദി ഗാർഡിയൻ ഓഫ് ഗാമാ ട്രെഷർ എന്ന ചിത്രത്തിൽ സഹസംവിധായികയായി വിസ്മയ എത്തും എന്ന വാർത്തകളാണ് പുറത്തുവരുന്നത്..
നിർമ്മാതാവും മോഹൻലാലിന്റെ സുഹൃത്തുമായ ജി സുരേഷ് കുമാറാണ് ഇത് വെളിപ്പെടുത്തിയത്. തന്റെ മൂത്ത മകൾ രേവതിയും മോഹൻലാലിന്റെ മകൾ മായാ എന്ന വിസ്മയയും ഈ ചിത്രത്തിൽ മോഹൻലാലിനെ അസിസ്റ്റ് ചെയ്യുന്നു എന്ന് അദ്ദേഹം പറയുന്നു
പ്രണവ് മോഹൻലാലും സഹ സംവിധായകനായി ജോലി ചെയ്തിട്ടുണ്ട്. പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിന്റെ സഹായിയായി പാപനാശം എന്ന കമൽ ഹാസൻ ചിത്രത്തിലും, ലൈഫ് ഓഫ് ജോസൂട്ടി എന്ന ദിലീപ് ചിത്രത്തിലുമാണ് പ്രണവ് മോഹൻലാൽ ജോലി ചെയ്തിട്ടുള്ളത്.
അടുത്തിടെ തായ്ലൻഡിൽ നിന്ന് ആയോധനകലകൾ പഠിക്കുന്നതിന്റെ വീഡിയോ വിസ്മയ ഷെയർ ചെയ്തിരുന്നു. അച്ഛൻ മോഹൻലാൽ തയ്ക്കോണ്ടോയിലും ഗുസ്തിയും ചാംപ്യൻ ആണെങ്കിൽ ആയോധനകലകളിൽ സഹോദരൻ പ്രണവും തിളങ്ങി നിൽക്കെയാണ് വിസ്മയ മാർഷ്യൽ ആർട്സിൽ തന്റേതായ സ്ഥാനം ഉറപ്പിതക്കുന്നത്. എഴുത്തും വരകളും മാത്രമല്ല കുറച്ച് ആക്ഷനും കലർന്നതാണ് തന്റെ ജീവിതം എന്നാണ് താരപുത്രി വ്യക്തമാക്കുന്നത്.
താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേർത്ത് പുസ്കരം പുറത്തിറക്കാൻ ഒരുങ്ങുകയാണ് എന്ന് വിസ്മയ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സിനിമയിലേക്ക് വരണം എന്ന ആഗ്രഹം ഇതുവരെ തന്നോട് മകൾ പറഞ്ഞിട്ടില്ലെന്ന് മോഹൻലാൽ തുറന്ന് പറഞ്ഞിരുന്നു.