പ്രൈവസി പോളിസിയിലെ മാറ്റം; വാട്‌സ്‌ആപ്പ് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു

വാട്‌സ്ആപ്പ് പ്രൈവസി പോളിസി പുതുക്കുന്നുവെന്ന അറിയിപ്പ് നല്‍കിയതിന് പിന്നാലെ ആപ്ലിക്കേഷന്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ടുകള്‍.മറ്റ് മെസേജിംഗ് ആപ്ലിക്കേഷനുകളിലേക്ക് ആളുകള്‍ മാറിതുടങ്ങിയിട്ടുണ്ട്. മെസേജിംഗ് ആപ്ലിക്കേഷനുകളായ സിഗ്നല്‍, ടെലഗ്രാം അടക്കമുള്ളവയുടെ ഡൗണ്‍ലോഡിംഗില്‍ വര്‍ധനവ് ഉണ്ടായി.

ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ മികച്ച സൗജന്യ മെസേജിംഗ് ആപ്ലിക്കേഷനുകളില്‍ സിഗ്നല്‍ പ്രൈവറ്റ് മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഒന്നാമതായി. വാട്‌സ്‌ആപ്പ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. തങ്ങളുടെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതായി സിഗ്നല്‍ ആപ്ലിക്കേഷന്‍ വക്താവ് പറഞ്ഞു.

ഉപയോക്താക്കളുടെ സ്വകാര്യതയെക്കുറിച്ചുള്ള പുതിയ പോളിസി ഫെബ്രുവരി എട്ടിന് പ്രാബല്യത്തില്‍ വരുമെന്നാണ് വാട്‌സ്ആപ്പ് അറിയിച്ചിരിക്കുന്നത്. വാട്സ്ആപ്പ് വരിക്കരുടെ ഫോണ്‍ നമ്പര്‍, സ്ഥലം, മൊബൈല്‍ നെറ്റുവര്‍ക്ക്, വാട്സ്ആപ്പ് ഗ്രൂപ്പുകള്‍, ബിസിനസ് അക്കൗണ്ടുകളുമായുള്ള ആശയവിനിമയം, ഏതൊക്കെ വെബ്സൈറ്റുകളില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങള്‍ ശേഖരിക്കുമെന്നതാണ് വാട്സ്ആപ്പ് പ്രൈവസി പോളിസിയില്‍ കൊണ്ടുവരുന്ന മാറ്റം.

ഇത്തരം വിവരങ്ങള്‍ ശേഖരിക്കുമെന്ന് മാത്രമല്ല ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ളവയ്ക്കും വിവരങ്ങള്‍ പങ്കുവയ്ക്കുമെന്നുമാണ് പുതിയ നയത്തില്‍ പറയുന്നത്. പുതിയ നയം അംഗീകരിച്ചാല്‍ മാത്രമേ ഇനി വാട്സ്‌ആപ്പ് ഉപയോഗിക്കാനാവൂ. വാട്സ്‌ആപ്പ് ഉപയോഗിക്കുന്നവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പരിശോധിച്ച്‌ അവര്‍ കൂടുതലായി തെരയുന്ന ഉത്പന്നങ്ങളും സേവനങ്ങളുടെയും പരസ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

https://youtu.be/FiOxaRMd2aw

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram